ബജറ്റ് അവതരണം ജനുവരിയില്‍; നയപ്രഖ്യാപനം മെയിലേക്ക് മാറ്റിയേക്കും

ബജറ്റ് അവതരണം ജനുവരിയില്‍; നയപ്രഖ്യാപനം മെയിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: ബജറ്റ് അവതരണം ജനുവരിയിലാക്കാന്‍ സര്‍ക്കാര്‍ ആലോചന. 15-ാം നിയമസഭയുടെ ഏഴാമത്തെ സമ്മേളനം ജനുവരിയിലും തുടരാനാണ് സര്‍ക്കാര്‍ നീക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തിലേക്ക് നീട്ടാനും ആലോചിക്കുന്നുണ്ട്.

സമ്മേളനം പിരിഞ്ഞ കാര്യം ഇതേവരെ സര്‍ക്കാര്‍ ഗവര്‍ണറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇതിനോടകം ബജറ്റ് തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.

നിയമസഭയില്‍ ഗവര്‍ണര്‍ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കി വരികയാണ്. നിയമസഭാസമ്മേളനത്തിന്റെ കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗം അന്തിമ തീരുമാനം എടുക്കും എന്നാണ് സൂചന.

ഇതിനിടെ ചാന്‍സലര്‍ ബില്ലില്‍ ഉടന്‍ തന്നെ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍. നിയമ വിദഗ്ദരുമായി ആലോചിച്ചു ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാനാണ് സാധ്യത. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രം മാറ്റത്തില്‍ തീരുമാനം എടുക്കാന്‍ ആകില്ല എന്നാണ് രാജ് ഭവന്‍ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.