മാസ്‌ക് നിര്‍ബന്ധം; കുട്ടികളും മുതിര്‍ന്നവരും ആള്‍ക്കൂട്ടത്തില്‍ പോവരുത്: കോവിഡ് നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക

മാസ്‌ക് നിര്‍ബന്ധം; കുട്ടികളും മുതിര്‍ന്നവരും ആള്‍ക്കൂട്ടത്തില്‍ പോവരുത്: കോവിഡ് നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക

ബംഗളൂരു: പുതുവത്സരാഘോഷത്തിന്റെ സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക. സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് നിയന്ത്രണം കടുപ്പിച്ചതെന്നും കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ പറഞ്ഞു.

ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ഒമിക്രോണ്‍ ഉപവകഭേദമായ ബിഎഫ് ഏഴ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ന്യൂ ഇയര്‍ ആഘോഷത്തില്‍ ആള്‍ക്കൂട്ടത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ പറയുന്നു.

അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നാണ് നിര്‍ദേശം. റെസ്റ്റോറന്റുകള്‍, പബുകള്‍, തിയറ്ററുകള്‍, സ്‌കൂളുകള്‍ കോളജുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

രാത്രി ഒന്ന് വരെ മാത്രമാണ് ന്യൂ ഇയര്‍ ആഘോഷത്തിന് അനുമതി. ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ആരോഗ്യപ്രശ്നം ഉള്ളവര്‍ എന്നിവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്.

അടഞ്ഞുകിടക്കുന്ന മുറികളില്‍ നടത്തുന്ന പരിപാടികളില്‍ സീറ്റിങ് കപാസിറ്റിയേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുത്. മാസക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.