യുഎഇയില്‍ മഴയില്‍ മുങ്ങുമോ പുതുവ‍ത്സരാഘോഷം? ഇല്ലെന്ന് കാലാവസ്ഥ വിദഗ്ധർ

യുഎഇയില്‍ മഴയില്‍ മുങ്ങുമോ പുതുവ‍ത്സരാഘോഷം? ഇല്ലെന്ന് കാലാവസ്ഥ വിദഗ്ധർ

ദുബായ്: യുഎഇയില്‍ രണ്ട് ദിവസമായി തുടരുന്ന മഴ പുതുവത്സരാഘോഷങ്ങളിലും പെയ്യുമോ. ഇല്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധർ നല്‍കുന്ന സൂചന. എന്നാല്‍ ശനിയാഴ്ച അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധനായ ഡോ. അഹമ്മദ് ഹബീബ് പറയുന്നു.

ഉള്‍ഭാഗങ്ങളില്‍ അന്തരീക്ഷ താപനില 8 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. തീര പ്രദേശങ്ങളില്‍ 15 നും 17 നും ഇടയിലായിരിക്കും താപനില. അതേസമയം 23 നും 26 നും ഇടയിലായിരിക്കും രാജ്യത്തെ ശരാശരി താപനില. ഇന്നും നാളെയും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. എന്നാല്‍ വ്യാഴാഴ്ചയോടെ മഴ കുറയും. വെളളിയാഴ്ചയും ശനിയാഴ്ചയും മഴ പ്രതീക്ഷിക്കുന്നില്ല. അതേസമയം മേഘ രൂപീകരണ തോത് അനുസരിച്ചായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

മഴയും വെളളക്കെട്ടും
ചൊവ്വാഴ്ച ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളിലെല്ലാം സാമാന്യം നല്ല രീതിയില്‍ മഴ പെയ്തു. സമൂഹമാധ്യമങ്ങളില്‍ പലരും മഴയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. റോഡുകളില്‍ വെളളക്കെട്ടുണ്ടാകുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. കാഴ്ച പരിധിയും കുറയും.

മിന്നല്‍ പ്രളയമുണ്ടാകാനിടയുളള സ്ഥലങ്ങളിലേക്ക് യാത്ര അരുതെന്നും മുന്നറിയിപ്പുണ്ട്. മഴ പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കിയ കമ്പനികളുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.