ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സിപിഎമ്മും പങ്കെടുക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്.
ഭാരത് ജോഡോ യാത്രയെ സിപിഎം കേരള ഘടകം വിമര്‍ശിച്ചിരുന്നു. മുഹമ്മദ് യൂസഫ് തരിഗാമിക്ക് പുറമെ, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരും നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മെഹബൂബ മുഫ്തി തുടങ്ങിയവരും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ജമ്മു കശ്മീരിലെ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് വേണുഗോപാല്‍ ഇക്കാര്യം അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.