എമിറേറ്റ്സ് ഐഡിയ്ക്കും പാസ്പോർട്ടിനും നല്കേണ്ട ഫോട്ടോയ്ക്കുളള മാനദണ്ഡം പുതുക്കി

എമിറേറ്റ്സ് ഐഡിയ്ക്കും പാസ്പോർട്ടിനും നല്കേണ്ട ഫോട്ടോയ്ക്കുളള മാനദണ്ഡം പുതുക്കി

ദുബായ്: രാജ്യത്തെ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐഡിയ്ക്കും പാസ്പോർട്ടിനും നല്‍കേണ്ട ഫോട്ടോയ്ക്കുളള മാനദണ്ഡം ഫെഡറല്‍ ഐഡന്‍റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി പുതുക്കി. സിവില്‍ ഓർഗനൈസേഷന്‍റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് മാർഗനിർദ്ദേശം.

- ഫോട്ടോ മാനദണ്ഡങ്ങള്‍
ഉന്നത നിലവാരത്തിലുളളതാകണം.
ആറുമാസത്തില്‍ കുറയാത്ത കാലാവധിയിലുളളതായിരിക്കണം
35mm X 40mm എന്നതായിരിക്കണം അളവ്.

- ഫോട്ടോ ബാക്ഗ്രൗണ്ട് വെളളയായിരിക്കണം
സ്വാഭാവികമായ രീതിയില്‍ ഉളളതായിരിക്കണം മുഖഭാവം. തല ഉയർത്തി, ലെന്‍സിന് നേരെ നോക്കുന്ന രീതിയിലുളളതായിരിക്കണം
നിറമുളള ലെന്‍സ് ഉപയോഗിക്കരുത്.

-യുഎഇ സ്വദേശികളാണെങ്കില്‍ ഔദ്യോഗിക വസ്ത്രം ഉപയോഗിക്കണം
ദേശീയ വസ്ത്രമോ മതവിശ്വാസമോ അനുസരിച്ച് ശിരോവസ്ത്രം അനുവദിക്കും.

-600 dpi റെസല്യൂഷന്‍ വേണം.
ഡിജിറ്റൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്ന ചിത്രങ്ങൾ സ്വീകരിക്കില്ലെന്നും അതോറിറ്റി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.