ഖത്തറില്‍ ലയണല്‍ മെസി താമസിച്ച മുറി മ്യൂസിയമാക്കും

ഖത്തറില്‍ ലയണല്‍ മെസി താമസിച്ച മുറി മ്യൂസിയമാക്കും

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വിജയ മുത്തമിട്ട അര്‍ജന്റീനയുടെ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി താമസിച്ചിരുന്ന മുറി മിനി മ്യൂസിയമാക്കി മാറ്റും. ഖത്തര്‍ സര്‍വകലാശാല അധികൃതരാണ് ഇക്കാര്യമറിയിച്ചത്.

ലോകകപ്പ് കളിക്കാനെത്തിയ മെസിക്കും അര്‍ജന്റീന താരങ്ങള്‍ക്കും താമസം ഒരുക്കിയിരുന്നത് ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിലാണ്.

ലോകകപ്പ് വേളയില്‍ മെസിയും സംഘവും താമസവും പരിശീലനവുമായി കഴിഞ്ഞ ഖത്തര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റലില്‍ മെസി താമസിച്ച മുറിയാണ് മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്. മുറിയില്‍ മെസി ഉപയോഗിച്ച വസ്തുക്കളെല്ലാം അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.

മെസിയെയും സംഘത്തെയും വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഇവര്‍ താമസിച്ച കെട്ടിട സമുച്ഛയങ്ങള്‍ക്ക് ഒരു അര്‍ജന്റീനിയന്‍ ടച്ച് നല്‍കാന്‍ സംഘാടകര്‍ ശ്രദ്ധിച്ചിരുന്നു. അര്‍ജന്റീനയുടെ ദേശീയ ജേഴ്സിയിലെ നീലയും വെള്ളയും നിറമായിരുന്നു കെട്ടിടങ്ങള്‍ക്ക് നല്‍കിയിരുന്നത്.

ടീമംഗങ്ങള്‍ക്ക് നാട്ടിലാണെന്ന തോന്നല്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അതോടൊപ്പം സ്പാനിഷ് ഭാഷയില്‍ താരങ്ങളെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളും ചുവരെഴുത്തുകളും ഇവിടെ ഒരുക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.