കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ബസലിക്ക പള്ളിയായ സെന്റ് മേരീസ് ബസിലിക്കയില്‍ കഴിഞ്ഞ 23, 24 തിയതികളിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു. അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് നിയമനം നടത്തിയത്.
ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി പ്രസിഡന്റ് റവ ഡോ.ജോര്‍ജ് തെക്കേക്കര കണ്‍വീനറായ കമ്മീഷനില്‍ ഒഎഫ്എം കപ്പൂച്ചിന്‍ ആലുവ പ്രൊവിന്‍ഷ്യാള്‍ ഫാ. പോളി മാടശേരി, മംഗലപ്പുഴ സെമിനാരിയിലെ കാനന്‍ ലോ പ്രഫസര്‍ ഫാ. മൈക്കിള്‍ വട്ടപ്പലം എന്നിവര്‍ അംഗങ്ങളാണ്. ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടിലാണു കമ്മീഷന്‍ സെക്രട്ടറി.
അന്നേ ദിവസങ്ങളില്‍ കത്തീഡ്രല്‍ പള്ളിയില്‍ ഉണ്ടായ യഥാര്‍ത്ഥ സംഭവങ്ങള്‍, അതിന്റെ ഉത്തരവാദികളാരൊക്കെ തുടങ്ങി നാല് കാര്യങ്ങളിലാണ് അന്വേഷണത്തിന് കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജനുവരി ഏഴിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26