പാലക്കാട്: ധോണി മായാപുരത്തെ ജനവാസ മേഖലയെ വിറപ്പിച്ച് വീണ്ടും പി ടി 7. മണിക്കൂറുകളോളം ആശങ്ക പരത്തിയ കാട്ടാന പി ടി 7 നെ മാറ്റാന്‍ വനം വകുപ്പ് ജീവനക്കാരുടെ ശ്രമം നടന്നെങ്കിലും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ആനയെ പിടികൂടാന്‍ എന്താണ് തടസമെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. സ്ഥലത്ത് എത്തിയ വനംവകുപ്പ് വാഹനവും നാട്ടുകാര്‍ തടഞ്ഞു. പ്രദേശത്ത് ഭീതി പടര്‍ത്തുന്ന ആനയെ മയക്കുവെടി വച്ചു പിടിക്കുമെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും നടപടികള്‍ വൈകുകയാണ്.
ഇന്നലെയും മായാപുരത്ത് പി ടി 7 എന്ന പേരില്‍ അറിയപ്പെടുന്ന കൊലയാളി കാട്ടാന ഇറങ്ങിയിരുന്നു. മയക്കുവെടി വയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. വയനാട്ടില്‍ നിന്നുള്ള ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വയ്ക്കുന്നതിനായി പി ടി 7 നെ നിരീക്ഷിച്ച് വരികയാണ്.
നേരത്തെ പാലക്കാട് ധോണിയില്‍ രാത്രി എത്തുന്ന പി ടി 7 രാവിലെ മാത്രമാണ് മടങ്ങാറ്. ഇതിനിടയില്‍ കൃഷി നാശം മാത്രമല്ല മേഖലയിലെ ആളുകള്‍ക്ക് സംഭവിച്ചിട്ടുള്ളത്. തുടക്കത്തില്‍ രാത്രി മാത്രം എത്തിയിരുന്ന ആന പിന്നീട് രാപകല്‍ വ്യത്യാസമില്ലാതെ ജനവാസ മേഖലയില്‍ എത്തി തുടങ്ങിയത് വലിയ ഭീതി ആളുകളഅക്കിടയില്‍ സൃഷ്ടിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.