റാസല്‍ഖൈമയില്‍ വാഹനാപകടം, 23 കാരന്‍ മരിച്ചു

റാസല്‍ഖൈമയില്‍ വാഹനാപകടം, 23 കാരന്‍ മരിച്ചു

റാസല്‍ഖൈമ: പർവ്വത നിരയില്‍ വാഹനം ഇടിച്ച് അറബ് വംശജനായ 23 കാരന്‍ മരിച്ചു. യുവാവ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മലനിരകളില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് അ​ല്‍റം​സ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​ക്ടിംഗ് മേ​ധാ​വി മേ​ജ​ര്‍ അ​ലി അ​ല്‍ അ​റ​ഹ്ബി പറഞ്ഞു.

തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വിവരം ലഭിച്ചയുടനെ പോലീസ് സംഘം സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തുവെങ്കിലും യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.