സ്‌കൂള്‍ കലോത്സവം ആര്‍ഭാടത്തിന്റേയും അനാരോഗ്യ മത്സരങ്ങളുടേയും വേദിയാക്കരുത്: ഹൈക്കോടതി

 സ്‌കൂള്‍ കലോത്സവം ആര്‍ഭാടത്തിന്റേയും അനാരോഗ്യ മത്സരങ്ങളുടേയും വേദിയാക്കരുത്: ഹൈക്കോടതി

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ആര്‍ഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാക്കരുതെന്ന് ഹൈക്കോടതി. ദരിദ്ര ചുറ്റുപാടുകളില്‍ നിന്ന് വരുന്ന കഴിവുള്ള കുട്ടികള്‍ക്ക് ഇതിനുളള ചിലവ് താങ്ങാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വിജയിക്കുക എന്നതിനേക്കാള്‍ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് തിരിച്ചറിയണം. പരാജയം ഉള്‍ക്കൊള്ളാന്‍ കുട്ടികളെ രക്ഷിതാക്കള്‍ സജ്ജരാക്കിയില്ലെങ്കില്‍ ഇത്തരം കലോത്സവങ്ങള്‍ അവരെ വിഷാദ രോഗത്തിലേക്ക് തളളി വിട്ടേക്കും. റവന്യൂ ജില്ലാ കലോത്സവ വിധി നിര്‍ണയത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ തളളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

കലോത്സവങ്ങള്‍ക്കായി രക്ഷിതാക്കള്‍ക്ക് പൊടിയുന്നത് വന്‍തുകയാണ്. ഒരു നൃത്ത സംഘത്തെ വേദിയിലെത്തിക്കാന്‍ ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണം. അരങ്ങിലെത്തുന്ന ചിലവേറിയ ഇനങ്ങളിലൊന്നാണ് സംഘനൃത്തം. ഏറ്റവും ചുരുങ്ങിയ നിലക്ക് ഒരു ടീമിനെ അരങ്ങിലെത്തിക്കാന്‍ അഞ്ച് ലക്ഷം രൂപയെങ്കിലും ഇതിന് വേണം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ നാലിലൊന്ന് ചിലവ് ഇത്തവണ കൂടിയിട്ടുണ്ടെന്നാണ് കണക്ക്.

വര്‍ഷം ചെല്ലുന്തോറും കലോത്സവവേദിയില്‍ വീറും വാശിയും ആവേശവും കൂടുകയാണ്. എന്തിനും തയ്യാറായി സ്‌കൂളധികൃതരും പണമിറക്കാന്‍ പിടിഎയും ഉണ്ടെങ്കില്‍ ചിലവൊരു പ്രശ്‌നമല്ലാത്തവരും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.