കൊച്ചി: ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉയരുന്നതിനിടെ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്. കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ വിവാദ വിഷയങ്ങള്‍ അടക്കം ചര്‍ച്ചയാകുമെന്നാണ് സൂചന.
കുഞ്ഞാലിക്കുട്ടിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഇതില്‍ പരസ്യ നിലപാട് പ്രഖ്യാപിച്ചത് ലീഗ് കേന്ദ്രങ്ങളില്‍ കടുത്ത അതൃപ്തിയ്ക്ക് ഇടയാക്കിയിരുന്നു. ഇക്കാര്യം ലീഗ് ഇന്ന് ചേരുന്ന യോഗത്തില്‍ ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എ.കെ ആന്റണിയുടെ മൃദു ഹിന്ദുത്വ പരാമര്‍ശവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞതിലും ഘടക കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. ഇതും ചര്‍ച്ചയായേക്കും.
അതേസമയം, ഇ.പി ജയരാജനുമായി റിസോര്‍ട്ട് വിവാദത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലായിരിക്കെ രാഷ്ട്രീയമായി അതിനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന തോന്നല്‍ കോണ്‍ഗ്രസിലും മറ്റ് ഘടക കക്ഷികളിലുമുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന നിര്‍ദ്ദേശമാകും യോഗത്തില്‍ ഉയരുക.
ബഫര്‍ സോണ്‍ വിഷയത്തില്‍ കെ റെയിലിന് സമാനമായിട്ടുള്ള സമരപരിപാടികള്‍ ഉണ്ടാകുമെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ഒപ്പം നിര്‍ത്തി പരിപാടികള്‍ എങ്ങനെ വേണമെന്നും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.