മാഡ്രിഡ്: ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി കൂടുതല്‍ രാജ്യങ്ങള്‍. ചൈനയില്‍ നിന്നുള്ള യാത്രക്കാരില്‍ കോവിഡ് പരിശോധന നടത്തുമെന്ന് സ്പെയിന്‍, ദക്ഷിണ കൊറിയ, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. സന്ദര്‍ശകരില്‍ കോവിഡ് പരിശോധന പ്രഖ്യാപിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് സ്പെയിന്‍.
യുഎസ്, ഇന്ത്യ, ഇറ്റലി എന്നിവയ്ക്കു പിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങള്‍ കോവിഡ് നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് പരിശോധനകള്‍ ഒഴിവാക്കാം. എന്നാല്‍ സ്‌പെയിനില്‍ ചില ചൈനീസ് വാക്‌സിനുകള്‍ അംഗീകരിക്കില്ല. ചൈനയില്‍ നിന്ന് യുകെയില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ ദക്ഷിണ കൊറിയയിലേക്കുള്ള വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് നെഗറ്റീവ് പിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ പറഞ്ഞു. കൂടാതെ ദക്ഷിണ കൊറിയയില്‍ എത്തി ആദ്യ ദിവസം തന്നെ ഇവര്‍ പിസിആര്‍ ടെസ്റ്റിന് വിധേയരാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പരിശോധനാ ഫലം നെഗറ്റീവായില്ലെങ്കില്‍ ചൈനയില്‍ നിന്ന് ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്ന് വിദേശ വിമാനക്കമ്പനികളോട് ഇസ്രായേല്‍ ഉത്തരവിട്ടു. കൂടാതെ ചൈനയിലുള്ള സ്വന്തം പൗരന്മാരോട് അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.
ജര്‍മ്മനി, ഓസ്ട്രേലിയ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.