കുടിച്ച് മറിഞ്ഞ് കേരളം: പുതുവത്സരാഘോഷത്തിന് വിറ്റു പോയത് 107 കോടിയുടെ മദ്യം

കുടിച്ച് മറിഞ്ഞ് കേരളം: പുതുവത്സരാഘോഷത്തിന് വിറ്റു പോയത് 107 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ കേരളത്തില്‍ റിക്കോര്‍ഡ് മദ്യവില്‍പന. ശനിയാഴ്ച മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വില്‍പന നടത്തിയത്. വിറ്റുവരവില്‍ 600 കോടി നികുതിയിനത്തില്‍ സര്‍ക്കാരിന് കിട്ടും. 2022 ലെ പുതുവത്സര ദിനത്തില്‍ 95.67 കോടിയുടെ മദ്യമാണ് കേരളത്തില്‍ വില്‍പന നടത്തിയത്.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളില്‍ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച് തീര്‍ത്തത്. കഴിഞ്ഞ വര്‍ഷത്തെ ഈ കാലയളവിലെ 10 ദിവസത്തെ മദ്യവില്‍പ്പന 649.32 കോടിയായിരുന്നു.

കേരളത്തില്‍ ഏറ്റവും പ്രിയം റമ്മിനാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിച്ചതും റമ്മാണ്. സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മദ്യം കഴിഞ്ഞ ദിവസം വിറ്റു.

1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന.
കൊല്ലം ആശ്രമം ഔട്ട്‌ലെറ്റില്‍ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസര്‍കോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വില്‍പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വില്‍പന നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.