ബംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ബംഗളുരുവില്‍ കോളജ് വിദ്യാര്‍ഥിനിയെ ക്യാമ്പസില്‍ കുത്തിക്കൊലപ്പെടുത്തി. പത്തൊന്‍പതുകാരിയായ ലയ സ്മിത ആണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പവന്‍ കല്യാണ്‍ സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗളൂരിവിലെ പ്രസിഡന്‍സി കോളജില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. മറ്റൊരു കോളജില്‍ പഠിക്കുന്ന പവന്‍ കല്യാണ്‍ ക്യാമ്പസിലെത്തി ലയ സ്മിതയെ ആക്രമിക്കുകയായിരുന്നു.
കുത്തേറ്റു വീണ വിദ്യാര്‍ഥിനിയെ കോളജ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് ആംബുലന്‍സിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബംഗളൂരു റൂറലില്‍ ആണ് ലയ സ്മിതയുടെ വീട്. പവന്‍ കല്യാണിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.