ദുബായ്: എമിറേറ്റിലെ പുതുവത്സര ആഘോഷ സ്ഥലങ്ങളില്‍ നിന്ന് മാലിന്യങ്ങളെല്ലാം ദ്രുത ഗതിയില്‍ നീക്കം ചെയ്തതായി ദുബായ് മുനിസിപ്പാലിറ്റി. തല്‍സമയം നടന്ന ആഘോഷപരിപാടികളില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുനിസിപ്പാലിറ്റി അധികൃതർ 90 പരിശോധനകള്‍ നടത്തി.
ടീമുകള്‍ 114 ധികം ഉപകരണങ്ങള്‍ ഉപയോഗിച്ച് 2,241 തൊഴിലാളികളും 166 സൂപ്പർവൈസർമാരും 189 സന്നദ്ധ പ്രവർത്തകരും ഫീല്‍ഡ് ക്ലീനിംഗ് പ്രവർത്തനങ്ങള്‍ പൂർത്തിയാക്കി.
ബുർജിലെ 32 നിരീക്ഷകർക്ക് പുറമെ 84 ജീവനക്കാരും സൂപ്പർവൈസർമാരുമടങ്ങുന്ന സംഘം ആരോഗ്യ സുരക്ഷയുമായി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. ബുർജ് ഖലീഫയുടെ ആഘോഷ സ്ഥലം, ദുബായ് ഫ്രെയിം തുടങ്ങിയ ഇടങ്ങളില്‍ 20,000 ത്തോളം പേർ ആഘോഷപരിപാടികളില്‍ പങ്കെടുക്കാനായി എത്തിയെന്നാണ് കണക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.