തിരുവനന്തപുരം: പുതുക്കിയ ബഫർ സോൺ ഭൂപടത്തിൽ പരാതിയുള്ളവർക്ക് അത് സമർപ്പിക്കാനുള്ള സമയം ഏഴിന് അവസാനിക്കാനിരിക്കെ ഇതുവരെ ലഭിച്ച 20,878 പരാതികളിൽ. ഇതിൽ 16 എണ്ണത്തിൽ മാത്രമാണ് സ്ഥലപരിശോധന നടത്തിയത്. കെസ്റക്കിന്റെ അസറ്റ് മാപ്പർ ആപ്പ് വഴി വിവരങ്ങൾ അപ്‌ലോഡ് ചെയ്‌തു തുടങ്ങിയിട്ടുമില്ല.
ഇക്കോ സെൻസിറ്റീവ് സോൺ നോഡൽ ഓഫീസർ വനം മന്ത്രിക്ക് നൽകിയ കത്തിലാണ് 22 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പഞ്ചായത്തുകളിൽ നിന്ന് 20,878 പരാതികൾ ലഭിച്ചെന്ന് പറയുന്നത്. സൈലന്റ്‌വാലി പാർക്കിന് ചുറ്റുമുള്ള തദ്ദേശ സ്ഥാപങ്ങളിൽ നിന്നു ലഭിച്ച പരാതികൾ ക്രോഡീകരിച്ച ലിസ്റ്റ് ലഭിച്ചിട്ടില്ല.
മലബാർ മേഖലയിൽ നിന്നാണ് കൂടുതൽ പരാതികൾ. 5346 എണ്ണം. വയനാട്, മംഗളവനം എന്നിവിടങ്ങളിൽ നിന്ന് പരാതികൾ ഒന്നും വന്നിട്ടില്ല. ഇടുക്കി (3913), പീച്ചി ഡിവിഷൻ (3446), മൂന്നാർ (2447), പറമ്പിക്കുളം (1432), കൊട്ടിയൂർ (1159), നെയ്യാർ (851), ശെന്തുരുണി (779), പേപ്പാറ (672), തട്ടേക്കാട് (475), പെരിയാർ (16), ആറളം, കരിമ്പുഴ (രണ്ട്) എന്നിവിടങ്ങളിൽ നിന്നാണ് മറ്റ് പരാതികൾ.
കേന്ദ്ര സർക്കാർ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ കക്ഷി ചേരാൻ ഇന്ന് സംസ്ഥാനം അപേക്ഷ നൽകിയേക്കും. നിരവധി ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിന്റെ വിവര ശേഖരണത്തിനായി ഹെൽപ് ഡെസ്ക് രൂപീകരിച്ച് നടപടികൾ നടക്കുകയാണെന്നും കോടതിയെ ബോദ്ധ്യപ്പെടുത്തുന്ന അപേക്ഷ സമർപ്പിക്കാനാണ് തീരുമാനം. പരാതികളിൽ ഫീൽഡ് പരിശോധന അടിയന്തരമായി പൂർത്തിയാക്കി സർവേ നമ്പർ അടക്കം ഉപഗ്രഹ ചിത്രത്തിൽ ഉൾപ്പെടുത്തി സമർപ്പിക്കാനും സമയം ആവശ്യപ്പെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.