ഒഡിഷയില്‍ ഒരു റഷ്യക്കാരന്‍ കൂടി മരിച്ചു; മൃതദേഹം കപ്പലില്‍: രണ്ടാഴ്ചയ്ക്കിടെ മൂന്ന് മരണം

ഒഡിഷയില്‍ ഒരു റഷ്യക്കാരന്‍ കൂടി മരിച്ചു;  മൃതദേഹം കപ്പലില്‍: രണ്ടാഴ്ചയ്ക്കിടെ മൂന്ന് മരണം

ഭുവനേശ്വര്‍: ഒഡീഷ പാരാദീപ് തുറമുഖത്ത് റഷ്യന്‍ പൗരന്റെ മൃതദേഹം കണ്ടെത്തി. തുറമുഖത്ത് നങ്കൂരമിട്ട ഒരു കപ്പലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചക്കിടെ സമാനമായ മൂന്നാമത്തെ മരണമാണിതെന്ന് പോലീസ് വ്യക്തമാക്കി.

മില്യാക്കോവ് സെര്‍ഗെ(51) എന്ന റഷ്യന്‍ പൗരന്റെ മൃതദേഹമാണ് ലഭിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കപ്പലിനകത്ത് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന്റെ കാരണം വ്യക്തമല്ല. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പാരദീപ് തുറമുഖ ചെയര്‍മാന്‍ പി. എല്‍ ഹരാനന്ദ് വ്യക്തമാക്കി.

രണ്ട് റഷ്യന്‍ പൗരന്മാരെ കഴിഞ്ഞയാഴ്ച ഒഡീഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പാവെല്‍ ആന്റോവ്(65) എന്ന നിയമ വിദഗ്ധനെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് മരിച്ച നിലയിലും പാവെലിന്റെ സുഹൃത്ത് ബിഡെനോവി(61)നെ അദ്ദേഹത്തിന്റെ മുറിയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ദക്ഷിണ ഒഡീഷയിലെ റായഗാഡയിലായിരുന്നു സംഭവം. മരിച്ചവരില്‍ ഒരാള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ വിമര്‍ശകനായിരുന്നു.

ഡിസംബര്‍ 22 നാണ് ബിഡെനോവിന്റെ മൃതദേഹം കണ്ടെത്തിയത്. 24 ന് പാവെലിന്റെയും. ഈ രണ്ട് കേസുകളിലും ഒഡീഷ പോലീസ് അന്വേഷണം നടത്തി വരികയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.