'എല്ലാ മതപരിവര്‍ത്തനങ്ങളും നിയമ വിരുദ്ധമല്ല': നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

'എല്ലാ മതപരിവര്‍ത്തനങ്ങളും നിയമ വിരുദ്ധമല്ല': നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പരമോന്നത നീതിപീഠത്തിന്റെ നിര്‍ണായക നിരീക്ഷണം. എല്ലാ മതപരിവര്‍ത്തനങ്ങളും നിയമ വിരുദ്ധമാണെന്ന് പറയാനാവില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

മതപരിവര്‍ത്തന സമയത്ത് ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ അറിയിക്കണമെന്ന മധ്യപ്രദേശ് സര്‍ക്കാറിന്റെ ആവശ്യം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.

ഹൈക്കോടതി വിധിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി.

പ്രായപൂര്‍ത്തിയായ പൗരന്മാര്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും 2021 ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിന്റെ സെക്ഷന്‍ 10 ലംഘിക്കുകയും ചെയ്താലും അവരെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ നിന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനെ വിലക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. ഫെബ്രുവരി ഏഴിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും മതപരിവര്‍ത്തന നിരോധിത നിയമം പാസാക്കിയിട്ടുണ്ട്. ഇത് മറയാക്കി മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരവധി അതിക്രമങ്ങളാണ് തീവ്ര ഹിന്ദുത്വ വാദികള്‍ നടത്തി വരുന്നത്. അതിന്റെ അവസാന തെളിവാണ് ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ കഴിഞ്ഞ ദിവസം കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ അക്രമം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.