ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മുന്‍ വികാരി ജനറല്‍ ഫാദര്‍ മാത്യു മറ്റം വിടവാങ്ങി. സംസ്‌കാരം ജനുവരി ആറ് വെള്ളിയാഴ്ച 10.30 ന് കൂത്രപ്പള്ളി സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രയില്‍ മാനേജരായും സേവനം അനുഷ്ടിച്ചിട്ടിട്ടുള്ള ഫാ. മാത്യു മറ്റത്തിന്റെ ഭൗതിക ശരീരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ന് ചെത്തിപ്പുഴ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. 1:45 ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് 2:15 കൂത്രപ്പള്ളിയിലുള്ള മറ്റം കുടുംബ വീട്ടിലേയ്ക്ക് കൊണ്ു പോകും.
സംസ്‌ക്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം മറ്റം കുടുംബ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് ആരംഭിക്കും. രണ്ടാം ഭാഗം കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയില്‍ 10:10 നും തുടര്‍ന്ന് 10:30 ന് വി. കുര്‍ബാനയും തുടര്‍ന്ന് സമാപന ശുശ്രൂഷയും നടക്കും.
1932 ഒക്ടോബര്‍ 16 ന് കൂത്രപള്ളി സെന്റ് മേരീസ് ഇടവകയില്‍ മറ്റം വീട്ടില്‍ ജോബിന്റേയും മറിയത്തിന്റേയും മകനായി ജനിച്ചു. 1961 മര്‍ച്ച് 12 ന് മാര്‍ മാത്യു കാവുകാട്ട് പിതാവില്‍ നിന്നുമാണ് പൗരോഹിത്യപട്ടം സ്വീകരിച്ചത്. 1961-62 ല്‍ നെടുംകുന്നം അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ടിച്ചു. 1962-63 ല്‍ ഇരവുചിറയിലും അസിസ്റ്റന്റ് വികാരിയായിരുന്നു.
1969-72 ല്‍ വായ്പ്പൂര്‍ ന്യു, 1972-75 വെളിച്ചായാനി, 1975-79 ല്‍ അയര്‍കുന്നം, 1979-85 ല്‍ കോട്ടയം ഫൊറോനാ പള്ളിയിലും, 1985-86 ല്‍ തിരുവനന്തപുരം ഫൊറാനാ പള്ളിയിലും സേവനം അനുഷ്ടിച്ചു. 1986-87 വരെ ചെത്തിപ്പുഴ ആശുപത്രിയുടെ ഡയറക്ടറായിരുന്നു. 1987-94 ല്‍ രൂപതയുടെ വികാരി ജനറാളായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26