യുഎഇ മഴ; ഓറഞ്ച്-യെല്ലോ മുന്നറിയിപ്പുകള്‍ നല്‍കി

യുഎഇ മഴ;  ഓറഞ്ച്-യെല്ലോ മുന്നറിയിപ്പുകള്‍ നല്‍കി

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ആകാശം മേഘാവൃതമായിരിക്കും. രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലായിരിക്കും മഴ പെയ്യുക. ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ നല്‍കിയിട്ടുണ്ട്. ദുബായിലും അബുദബിയിലും കൂടിയ താപനില 26 ഡിഗ്രി സെല്‍ഷ്യസായിരിക്കും. കുറഞ്ഞതാപനില അബുദബിയില്‍ 19 ഡിഗ്രിസെല്‍ഷ്യസും ദുബായില്‍ 20 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. തണുത്ത കാറ്റ് വീശും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം അബുദബി, ദുബായ്, റാസല്‍ഖൈമ എമിറേറ്റുകളില്‍ മഴ പെയ്തു. വാരാന്ത്യ ദിനങ്ങളില്‍ ഇടിയോടുകൂടിയ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കുന്നത്. വടക്കന്‍ കിഴക്കന്‍ മേഖലകളിലും തീരദേശങ്ങളിലും വെളളി ശനി ദിവസങ്ങളില്‍ മഴ പെയ്യും. താപനില കുറയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.