ശ്വാസകോശ അണുബാധ; സോണിയാ ഗാന്ധി ആശുപത്രിയില്‍

ശ്വാസകോശ അണുബാധ; സോണിയാ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സോണിയ ഗാന്ധിക്കൊപ്പം മകള്‍ പ്രിയങ്കയും മരുമകന്‍ റോബര്‍ട്ട വധേരയും ആശുപത്രിയിലുണ്ട്. അര്‍ബുദരോഗ ബാധിതയാണ് സോണിയ.

സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നറിഞ്ഞതോടെ രാഹുല്‍ ഗാന്ധി ഭാരത് ജോഡോയാത്രയില്‍ നിന്നും ഇന്നലെ ഡല്‍ഹിക്ക് തിരിച്ചിരുന്നു. രാവിലെ രാഹുല്‍ യാത്ര ആരംഭിക്കുയും ചെയ്തു. ഇന്നലെയാണ് ഭാരത് ജോഡോ യാത്ര യുപിയില്‍ പ്രവേശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.