10 വർഷത്തിനകം ദുബായുടെ സമ്പദ് വ്യവസ്ഥ ഇരട്ടിയിലധികമാകും, ഷെയ്ഖ് മുഹമ്മദ്

10 വർഷത്തിനകം ദുബായുടെ സമ്പദ് വ്യവസ്ഥ ഇരട്ടിയിലധികമാകും, ഷെയ്ഖ് മുഹമ്മദ്

ദുബായ്: അടുത്ത പത്ത് വർഷത്തിനുളളില്‍ ദുബായുടെ സമ്പദ് വ്യവസ്ഥ ഇരട്ടിയാകുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് സാമ്പത്തിക അജണ്ട ഡി 33 യുടെ ഭാഗമായാണ് പ്രഖ്യാപനം. 2033 ല്‍ 32 ട്രില്ല്യണ്‍ ദിർഹം വരുമാനത്തോടെ ലോകത്തെ മികച്ച മൂന്ന് സാമ്പത്തിക നഗരങ്ങളിലൊന്നായി ദുബായിലെ വളർത്തുകയെന്നുളളതാണ് ലക്ഷ്യം.

ദുബായുടെ വിദേശ വ്യാപാരം 25.6 ട്രില്യൺ ദിർഹത്തിലെത്തിക്കുകയും 400 ഓളം നഗരങ്ങളെ പരിധിയിലേക്ക് കൊണ്ടുവരികയും ചെയ്യും. ദുബായുടെ ഭരണസാരഥ്യമേറ്റെടുത്ത് 17 വ‍ർഷം തികഞ്ഞ ജനുവരി 4 നാണ് പ്രഖ്യാപനമെന്നതും ശ്രദ്ധേയം.

10 വർഷത്തിനുള്ളിൽ 700 ബില്യൺ ദിർഹത്തിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുക എന്നതാണ് ലക്ഷ്യമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഡിജിറ്റൽ പരിവർത്തനം പ്രതിവർഷം 100 ബില്യൺ ദിർഹം ദുബായുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കും. 3,00,000 ത്തിലധികം നിക്ഷേപകരാണ് ദുബായിലുളളത്. എമിറേറ്റിന്‍റെ സാമ്പത്തിക അജണ്ടയിൽ 100 പദ്ധതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവയുടെ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.