കെ ടി ജലീലിന്റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച പരാതിയിന്മേൽ റിപ്പോർട് : പ്രബന്ധം ചട്ടപ്രകാരമെന്നു വിസി

കെ ടി ജലീലിന്റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച പരാതിയിന്മേൽ റിപ്പോർട് : പ്രബന്ധം ചട്ടപ്രകാരമെന്നു വിസി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ഗവേഷണപ്രബന്ധം ചട്ടപ്രകാരം തന്നെ നൽകിയതാണെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ വി പി മഹാദേവൻ പിള്ള ഗവർണർക്ക് റിപ്പോർട്ട് നൽകി. മന്ത്രിയുടെ പി എച്ച് ഡി പ്രബന്ധം സംബന്ധിച്ച് ലഭിച്ച പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസിലറിൽ നിന്നും വിശദീകരണം തേടിയിരുന്നു. നൂറുകണക്കിന് ഉദ്ധരണികൾ അക്ഷരത്തെറ്റോടെ പകർത്തിയെഴുതി സമർപ്പിച്ചതാണ് ജലീലിന്റെ പ്രബന്ധമെന്നും അത് വിദഗ്ധസമിതിയെ കൊണ്ട് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവർണർക്ക് പരാതി കൊടുത്തിരുന്നത്. മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസലിയാരുടെയും പങ്കിനെ സംബന്ധിച്ചായിരുന്നു കെ ടി ജലീലിന്റെ പ്രബന്ധം. കേരളസര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് ബിരുദം 2006 ലാണ് ഇദ്ദേഹം സ്വന്തമാക്കിയത്. പ്രബന്ധം സംബന്ധിച്ച് ലഭിച്ച പരാതി ഗവര്‍ണര്‍, കേരളാ വിസിയുടെ പരിശോധനക്ക് കൈമാറിയിരുന്നു. എന്നാൽ ബിരുദം ചട്ടപ്രകാരമാണ് നൽകിയതെന്ന മറുപടിയാണ് വിസി ഇക്കാര്യത്തിൽ നൽകിയത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.