മാനന്തവാടി : കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎം മാനന്തവാടി രൂപതയ്ക്ക് പുതിയ അമരക്കാർ . രൂപത പ്രസിഡന്റ് ആയി വള്ളിക്കെട്ട് സെന്റ്. മേരീസ് ചർച്ച് ഇടവകാംഗമായ നീലംപറമ്പിൽ പരേതനായ എൻ പി ലൂക്കോസ് , ഏലിയാമ്മ ദമ്പതികളുടെ മകനായ ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിലും , ജനറൽ സെക്രട്ടറിയായി കാവുംമന്ദം ലൂർദ് മാതാ ടൗൺ ചർച്ച് ഇടവകാംഗമായ കൊച്ചുമലയിൽ ജോർജ് ,ത്രേസ്യാമ്മ ദമ്പദികളുടെ മകനായ അഭിനന്ദ് ജോർജ് കൊച്ചുമലയിലും തെരഞ്ഞെടുക്കപ്പെട്ടു . ജനുവരി 2 ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന കെസിവൈഎം മാനന്തവാടി രൂപത സെനറ്റ് സമ്മേളനത്തിലാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.
ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് മെലിൻ ആന്റണി പുളിക്കിയിൽ, സെക്രട്ടറിമാർ അനില ദീപക് ഒറവനാംതടത്തിൽ, ഫെബിൻ ടോം കാക്കോനാൽ, ട്രഷറർ ബിബിൻ പിലാപിള്ളി, കോർഡിനേറ്റർ അഖിൽ ജോസ് വാഴച്ചാലിൽ എന്നിവരും 2023 ജനുവരി 2 ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന സെനറ്റ് സമ്മേളനത്തിലാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26