പാലാരിവട്ടം പാലം അഴിമതി കേസ്സിൽ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ കസ്റ്റഡി അപേക്ഷയിൽ ഇന്ന് വിധിപറയും. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇബ്രാഹിം കുഞ്ഞ്. ഇവിടെവെച്ച് ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും. നിലവിൽ രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇബ്രാഹിം കുഞ്ഞ്. അതേസമയം ആരോഗ്യനില മോശമാണെന്ന് കാണിച്ചുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇബ്രാഹിം കുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ നിന്നും വിജിലൻസ് പിന്മാറിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.