തിരുവനന്തപുരം: നിയമസഭ ബജറ്റ് സമ്മേളനത്തിനുള്ള തിയതി തീരുമാനിക്കാന്‍ മന്ത്രിസഭാ പ്രത്യേക യോഗം ഇന്ന് ചേരും. ഈ മാസം 27ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാസമ്മേളനം ആരംഭിക്കാനാണ് ധാരണ.
ഫെബ്രുവരി മൂന്നിനായിരിക്കും ബജറ്റ് അവതരണം. സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതിന് വേണ്ടിയുളള മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് ചേരുക. അതേസമയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം നിര്‍ത്തിവെച്ച ഏഴാം സമ്മേളനം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും. നയപ്രഖ്യാപനപ്രസംഗം തയ്യാറാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ സര്‍ക്കാര്‍ നേരത്തെ ചുമതപ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭസമ്മേളനം തുടങ്ങാം എന്ന തീരുമാനം സര്‍ക്കാര്‍ എടുത്തത് മുന്നണി തലത്തിലെ കൂടിയാലോചനകള്‍ക്ക് ശേഷമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.