കഴിഞ്ഞ വർഷം ദുബായിൽ എത്തിയത് 2 കോടി 37 ലക്ഷം യാത്രക്കാർ ജിഡിആർഎഫ്എ

കഴിഞ്ഞ വർഷം ദുബായിൽ എത്തിയത് 2 കോടി 37 ലക്ഷം യാത്രക്കാർ ജിഡിആർഎഫ്എ

ദുബായ്: കഴിഞ്ഞ വർഷം ദുബായില്‍ എത്തിയത് 2 കോടി 37 ലക്ഷം യാത്രക്കാരെന്ന് ജിഡിആർഎഫ്എയുടെ കണക്കുകള്‍.ഇതിൽ ആകാശമാർഗം 2,18,17,022 പേരും കരമാർഗം 1,61,2746 ഉം, ജലമാർഗ്ഗം വഴി 2,43700 യാത്രക്കാരുമാണ് എത്തിയതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ 2021 നേക്കാള്‍ 89 % വർദ്ധവനവാണ് ഉണ്ടായതെന്ന് വകുപ്പ് വിശദീകരിച്ചു.

രാജ്യത്ത് പുതുവർഷം ആഘോഷിക്കാൻ എത്തിയവർ 107,082 പേരാണ്. ദുബായ് വിമാനത്താവളങ്ങള്‍ വഴി 107082 പേരും ഹത്ത ബോർഡറിലുടെ 6527ഉം കപ്പൽ മാർഗത്തിലൂടെ 5010 സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്, ഇൻറർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ഉപയോഗമൂലം എല്ലാ സന്ദർശകർക്കും മികച്ച ഡിജിറ്റൽ സേവനങ്ങളും, സംതൃപ്തമായ യാത്രാനുഭവവും നൽകാൻ ദുബായ് വിമാനത്താവളങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ജിഡിആർഎഫ്എ വിശദീകരിച്ചു. ഇത് വിനോദസഞ്ചാരമുള്‍പ്പടെയുളള മേഖലകളിൽ ദുബായുടെ ഖ്യാതി വർദ്ധിപ്പിച്ചുവെന്ന് ജിഡിആർഎഫ്എ- ദുബായ് മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.


കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ദുബായ് പഴയകാല പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നുവെന്നുളളതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുകെ ആസ്ഥാനമായുള്ള മാർക്കറ്റ് റിസർച്ച് സ്ഥാപനമായ യൂറോമോണിറ്ററിന്‍റെ പുതിയ റിപ്പോർട്ടിൽ ദുബായ് വിമാനത്താവളത്തെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായി തെരഞ്ഞെടുത്തു.

2022 ലെ മികച്ച 100 സിറ്റി ഡെസ്റ്റിനേഷൻ സൂചികയിൽ ആഗോളതലത്തിൽ ദുബായ് നഗരം രണ്ടാമതെത്തി. ഒപ്പം തന്നെ എസിഐ റിപ്പോർട്ടിൽ 2022-വർഷത്തിൽ പ്രാദേശികമായും അന്തർദേശീയമായും ദുബായ് എയർപോർട്ടുകൾ ആഗോള മത്സര സൂചികകളിൽ തങ്ങളുടെ മുൻനിര സ്ഥാനം കാത്തുസൂക്ഷിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.