ബഫർ സോൺ: പരാതി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും; ഇതിനകം ലഭിച്ചത് അരലക്ഷത്തിലധികം പരാതികള്‍

ബഫർ സോൺ: പരാതി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും; ഇതിനകം ലഭിച്ചത് അരലക്ഷത്തിലധികം പരാതികള്‍

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തിൽ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വിവിധ റിപ്പോർട്ടുകളിലും ഭൂപടത്തിലുമുള്ള പരാതികൾ നൽകാനുള്ള സമയപരിധിയാണ് വൈകിട്ട് അഞ്ചു മണിയോടെ അവസാനിക്കുന്നത്. ഇതിനു ശേഷം പരാതികൾ ഇ മെയിൽ വഴിയോ നേരിട്ടോ സ്വീകരിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു.  

ഇതിനകം അര ലക്ഷത്തിലധികം പരാതികള്‍ ഹെല്‍പ് ഡെസ്കുകള്‍ മുഖേന ലഭിച്ചു. ഫീല്‍ഡ് സര്‍വേ പുരോഗമിക്കുന്നുണ്ടെങ്കിലും പുതുതായി കണ്ടെത്തുന്ന നിർമിതികളുടെ പൂര്‍ണ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനായിട്ടില്ല.

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്കുകളിലായി 54607 പരാതികള്‍ ലഭിച്ചു. ഇതില്‍ 17054 എണ്ണം പരിഹരിച്ചു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പീച്ചി വൈല്‍ഡ് ലൈഫിന് കീഴിലാണ്. 12445 പരാതികളാണ് ഇവിടെ കിട്ടിയത്.

ബഫര്‍ സോണിലുള്ള നിര്‍മിതികള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വേ തുടരുകയാണ്. സ്ഥലപരിശോധ‍ന പൂർത്തിയാക്കി വിവരങ്ങൾ അപ്‍ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺ‍മെന്റ് സെന്ററിന്റെ അസറ്റ് മാ‍പ്പർ ആപ് തകരാറിലായത് നേരിട്ടുള്ള സ്ഥലപരിശോധ‍നയെ ഇന്നലെ ബാധിച്ചു.

തുടർന്ന് ജില്ലകളിൽ നേരിട്ടുള്ള സ്ഥല പരിശോധന മുടങ്ങിയതിനാൽ പുതുതായി കണ്ടെത്തിയ നിർമി‍തികളുടെ വിവരം രേഖപ്പെടുത്താനായിട്ടില്ല. ഇന്നലെ ഉച്ചയോടെ തകരാര്‍ പരിഹരിച്ചിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ പുതുതായി ബഫര്‍ സോണില്‍ കണ്ടെത്തുന്ന നിര്‍മിതികളുടെ എണ്ണം കൂടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.