ജമ്മു കാശ്മീര്‍ പൊലീസില്‍ വന്‍ അഴിച്ചുപണി; ഐപിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 74 ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല

ജമ്മു കാശ്മീര്‍ പൊലീസില്‍ വന്‍ അഴിച്ചുപണി; ഐപിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 74 ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ പൊലീസില്‍ വന്‍ അഴിച്ചുപണി. 20 ഐപിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 74 പൊലീസ് ഉദ്യോഗസ്ഥരെ ജമ്മു കാശ്മീരിലേയ്ക്ക് നിയമിച്ചു. ഏഴ് ജില്ലകളിലേക്ക് പുതിയ പൊലീസ് മേധാവിയേയും മൂന്ന് റേഞ്ചുകളില്‍ ഡിഐജിമാരെയും നിയമിച്ചു. ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരം, 15 ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരെയും (ഡിഐജിമാര്‍), 59 പൊലീസ് സൂപ്രണ്ടുമാരെയും (എസ്പിമാര്‍) സ്ഥലം മാറ്റി.

1997 ബാച്ചിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഗരീബ് ദാസ് ഉദംപൂരിലെ ഷെരി കാശ്മീര്‍ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിതനായി. സൗത്ത് കാശ്മീര്‍ റേഞ്ച് ഐപിഎസ് ഓഫീസര്‍ റയീസ് മുഹമ്മദ് ഭട്ടിനെ പുതിയ ഡിഐജിയായി നിയമിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ വിവേക് ഗുപ്തയെ നോര്‍ത്ത് കാശ്മീര്‍ റേഞ്ചിന്റെ ഡിഐജിയായും ശക്തി പഥക്കിനെ ജമ്മു-സാംബ-കത്വ റേഞ്ചിന്റെ പുതിയ ഡിഐജിയായും നിയമിച്ചതായി ഉത്തരവില്‍ പറയുന്നു.

ഐപിഎസ് ഓഫീസര്‍മാരായ ഡോ അജീത് സിങ്, അബ്ദുള്‍ ഖയൂം, ഹസീബ് ഉര്‍ റഹ്മാന്‍ എന്നിവരെ എസ്‌ഐഎയുടെ ഡിഐജിമാരായി നിയമിച്ചതും സംസ്ഥാന അന്വേഷണ ഏജന്‍സിയെ (എസ്‌ഐഎ) ശക്തിപ്പെടുത്തിയെന്നാണ് വിവരം. ഐപിഎസ് ഉദ്യോഗസ്ഥനായ ശ്രീധര്‍ പാട്ടീലിനെ ജമ്മുവിലെ ട്രാഫിക് ഡിഐജിയായി സ്ഥലം മാറ്റി.

സ്ഥലംമാറ്റപ്പെട്ട 59 എസ്പിമാരില്‍ നാഗ്പുരെ അമോദ് അശോകിനെ ബാരാമുള്ള സീനിയര്‍ പൊലീസ് സൂപ്രണ്ടായും, ലക്ഷയ് ശര്‍മ (ഐപിഎസ്), സാഹില്‍ സാരംഗല്‍ (ഐപിഎസ്) എന്നിവരെ ബന്ദിപോറ, കുല്‍ഗാം ജില്ലകളിലെ എസ്പിമാരായും നിയമിച്ചു.

അതുപോലെ, ദീപ് സിങ് ജാംവാളിനെ കത്വ ജില്ലയുടെ എസ്പിയായും, ബെനം തോഷിനെ സാംബ ജില്ലയിലെ എസ്എസ്പിയായും, ഖലീല്‍ അഹമ്മദ് പോസ്വാളെയെയും അല്‍-താഹിര്‍ ഗീലാനിയെയും കിഷ്ത്വാര്‍, ബദ്ഗാം ജില്ലകളിലെ പുതിയ എസ്പിമാരായും നിയമിച്ചതായി ഉത്തരവില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.