കൊലപാതക ആസൂത്രണം; അര്‍ബാസ് അഹമ്മദ് മിറിനെ ഭീകരനായി പ്രഖ്യാപിച്ചു

കൊലപാതക ആസൂത്രണം; അര്‍ബാസ് അഹമ്മദ് മിറിനെ ഭീകരനായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ലഷ്‌കര്‍- ഇ തൊയ്ബ അംഗം അര്‍ബാസ് അഹമ്മദ് മിറിനെ ഭീകരനായി പ്രഖ്യാപിച്ചു. ജമ്മു കാശ്മീര്‍ കൊലപാതകം ആസൂത്രണം ചെയ്തതിനെ തുടര്‍ന്നാണ് യുഎപിഎ പ്രകാരം ആഭ്യന്തര മന്ത്രാലയം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.

വനിതാ അധ്യാപിക രജനി ബാലയുടേത് ഉള്‍പ്പെടെ ജമ്മു കശ്മീരില്‍ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളില്‍ മിറിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

മിര്‍ ജമ്മു കശ്മീര്‍ സ്വദേശിയാണ്. നിലവില്‍ പാകിസ്താനിലാണെന്നും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ലഷ്‌കര്‍ ഇ തൊയിബയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ആയുധക്കടത്തില്‍ മിര്‍ പ്രതിയാണ്. ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ അധ്യാപികയായ രജനി ബാലയുടെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ മിറാണെന്നും ആസൂത്രിത കൊലപാതകത്തില്‍ പങ്കുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

യുഎപിഎ പ്രകാരം തീവ്രവാദിയായി പ്രഖ്യാപിക്കപ്പെടുന്ന 51-ാമത്തെ വ്യക്തിയാകും മിര്‍. കൂടാതെ ജമ്മു കശ്മീരിലും മറ്റിടങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെഇഎം) പ്രോക്‌സി സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെയും (പിഎഎഫ്എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.