മുംബൈ: ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി-20 മത്സരം ഇന്ന് വൈകുന്നേരും ഏഴിന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ശ്രീലങ്കയും വിജയിച്ചതിനാല്‍ ഇന്ന് വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.
അതുകൊണ്ട് തന്നെ ഒരു ടീമുകള്‍ക്കും ഇന്നത്തെ കളി നിര്‍ണായകമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ താളപ്പിഴ നേരിടുകയാണ്. ആദ്യ കളിയില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
രണ്ടാമത്തെ കളി തുടക്കത്തില്‍ തകര്‍ന്നടിഞ്ഞതിനു ശേഷം തിരികെവന്ന് 16 റണ്‍സിന് ഇന്ത്യ തോറ്റു. ശുഭ്മന്‍ ഗില്‍ രണ്ട് കളിയും നിരാശപ്പെടുത്തി. എങ്കിലും ഗില്‍ ടീമില്‍ തുടര്‍ന്നേക്കും. ഇന്ന് കൂടി പരാജയപ്പെട്ടാല്‍ ഒരുപക്ഷേ, ഗില്ലിന് ടി-20 ടീമില്‍ തിരികെയെത്താന്‍ കഴിഞ്ഞേക്കില്ല.
ആദ്യ കളിയില്‍ ഇഷാന്‍ കിഷന്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും രണ്ടാമത്തെ കളിയില്‍ നിരാശപ്പെടുത്തി. സൂര്യകുമാര്‍ യാദവും ദീപക് ഹൂഡയും ഹാര്‍ദിക് പാണ്ഡ്യയുമൊക്കെ അസ്ഥിര പ്രകടനങ്ങള്‍ നടത്തുന്നു. അക്‌സര്‍ പട്ടേലാണ് രണ്ട് മത്സരങ്ങളിലും തിളങ്ങിയ ഒരു താരം.
ബൗളിംഗില്‍ ആദ്യ കളി 22 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ശിവം മവി രണ്ടാമത്തെ കളിയില്‍ നാല് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ വഴങ്ങിയത് 53 റണ്‍സ്. ആദ്യ കളി നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങിയ ഹര്‍ഷലിനു പകരം ടീമിലെത്തിയ അര്‍ഷ്ദീപ് രണ്ട് ഓവറില്‍ അഞ്ച് നോ ബോള്‍ അടക്കം വഴങ്ങിയത് 37 റണ്‍സ്. ആദ്യ കളി മൂന്ന് ഓവറില്‍ 31 റണ്‍സ് വഴങ്ങിയ അക്‌സര്‍ പട്ടേല്‍ രണ്ടാമത്തെ കളിയില്‍ മികച്ചുനിന്നു. ആദ്യ കളി മിന്നിയ ഉമ്രാന് കഴിഞ്ഞ കളി തല്ലും വിക്കറ്റും കിട്ടി. ആദ്യ കളി തല്ലുകിട്ടിയ ചഹാല്‍ കഴിഞ്ഞ കളി നന്നായി എറിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.