ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരണം; ഹോട്ടല്‍ അര്‍ റൊമന്‍സിയയുടെ ലൈസന്‍സ് റദ്ദാക്കി

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരണം; ഹോട്ടല്‍ അര്‍ റൊമന്‍സിയയുടെ ലൈസന്‍സ് റദ്ദാക്കി

കാസര്‍കോട്: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കുഴിമന്തി കഴിച്ച് യുവതി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ അര്‍ റൊമന്‍സിയയുടെ ലൈസന്‍സ് റദ്ദാക്കി. ആരോഗ്യ വകുപ്പ് ഇവിടെ നടത്തിയ പരിശോധനയില്‍ ഫ്രീസറുകള്‍ വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചാണ് മരണമെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

31 നാണ് ഹോട്ടലില്‍ നിന്ന് ചിക്കന്‍ മന്തി, ചിക്കന്‍ 65, മയോണൈസ്, സാലഡ് എന്നിവ ഓര്ഡര്‍ നല്‍കിയത്. പിറ്റേന്ന് ദേഹാസ്വാസ്തം ഉണ്ടായതിനെ തുടര്‍ന്ന് അഞ്ജുശ്രീയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി ഇന്നലെ രാവിലെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.