ഡല്‍ഹിയില്‍ താപനില രണ്ട് ഡിഗ്രി വരെ താഴ്ന്നു; തണുത്ത് വിറച്ച് ഉത്തരേന്ത്യ

ഡല്‍ഹിയില്‍ താപനില രണ്ട് ഡിഗ്രി വരെ താഴ്ന്നു; തണുത്ത് വിറച്ച് ഉത്തരേന്ത്യ

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ശൈത്യം. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ താപനില രണ്ട് ഡിഗ്രീ സെല്‍ഷ്യസിനും താഴെയായി.

രാജസ്ഥാനില്‍ പൂജ്യവും മധ്യപ്രദേശില്‍ 0.5 ഡിഗ്രീ സെല്‍ഷ്യസും കുറഞ്ഞ താപനില രേഖപ്പെടുത്തി. കനത്ത മൂടല്‍മഞ്ഞ് കാരണം നിരവധി ട്രെയിനുകള്‍ വൈകിയോടുകയാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനുള്ള 34 വിമാനങ്ങള്‍ വൈകി. ഡല്‍ഹിയില്‍ ഇറങ്ങാനുള്ള 12 വിമാനങ്ങളും വൈകി.

ഡല്‍ഹി റിഡ്ജ് മേഖലയിലാണ് ഡല്‍ഹിയിലെ കുറഞ്ഞ താപനിലയായ 1.5 ഡിഗ്രീ സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. രാജസ്ഥാനിലെ ചുരുവിലാണ് പൂജ്യം താപനില രേഖപ്പെടുത്തിയത്. മധ്യപ്രദേശിലെ നൗഗോങ്ങിലാണ് 0.5 രേഖപ്പെടുത്തിയത്.

ഹരിയാന, പഞ്ചാബ്, യു.പി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കുറഞ്ഞ താപനില 10ന് താഴെയാണ്. നിരവധിയിടങ്ങളില്‍ അഞ്ച് ഡിഗ്രീ സെല്‍ഷ്യസിനും താഴെയെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.