ഷാരോണ്‍ വധം ഗ്രീഷ്മയുടെ മൂന്നാം ശ്രമത്തില്‍; പത്ത് മാസം നീണ്ട ആസൂത്രണം |

ഷാരോണ്‍ വധം ഗ്രീഷ്മയുടെ മൂന്നാം ശ്രമത്തില്‍; പത്ത് മാസം നീണ്ട ആസൂത്രണം |

തിരുവനന്തപുരം: പത്ത് മാസം നീണ്ട ആസൂത്രണത്തിന് ശേഷം മൂന്നാം ശ്രമത്തിലാണ് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കാമുകന്‍ ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ് കുറ്റപത്രം.

പ്രണയത്തില്‍ നിന്ന് പിന്‍മാറാത്തതിന്റെ വിരോധത്തില്‍ പാറശാല മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജ്- പ്രിയ ദമ്പതികളുടെ മകന്‍ ഷാരോണ്‍ രാജിനെ(23) കൊലപ്പെടുത്തിയ കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

തമിഴ്‌നാട് നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജില്‍ രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ത്ഥിനിയായിരുന്ന കളിയിക്കാവിള രാമവര്‍മ്മന്‍ചിറ ശ്രീധന്യയില്‍ ഗ്രീഷ്മയാണ് (22) ഒന്നാം പ്രതി. തെളിവ് നശിപ്പിക്കുകയും കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുകയും ചെയ്ത അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍കുമാര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ഗ്രീഷ്മ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുംമുമ്പ് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ആരംഭിക്കുകയാണ് ലക്ഷ്യം.

നാഗര്‍കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും ഷാരോണ്‍ പിന്മാറാതെ വന്നതോടെയാണ് വധിക്കാന്‍ ശ്രമം തുടങ്ങിയത്. ജാതകദോഷം പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറിയില്ല. കോളജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ശുചിമുറിയില്‍ വച്ചായിരുന്നു അപകടപ്പെടുത്താന്‍ ആദ്യ ശ്രമം.

മാംഗോ ജ്യൂസില്‍ 50 ഡോളോ ഗുളികകള്‍ പൊടിച്ച് കലര്‍ത്തി നല്‍കിയപ്പോള്‍ കയ്പ് കാരണം ഷാരോണ്‍ തുപ്പിക്കളഞ്ഞു. കുഴിത്തുറ പഴയ പാലത്തില്‍ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ ജ്യൂസ് നല്‍കി. രണ്ടും പരാജയപ്പെട്ടതോടെയാണ് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കി വകവരുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.