തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തെച്ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കം; രജിസ്ട്രാര്‍ രാജിവെച്ചു

തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തെച്ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കം; രജിസ്ട്രാര്‍ രാജിവെച്ചു

കോട്ടയം: ശശി തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തെച്ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കം മുറുകി. തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്ന രജിസ്ട്രാര്‍ പി.എന്‍ സുരേഷ് രാജിവെച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രാജി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് വിവരം.

മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂരിനും സുകുമാരന്‍ നായര്‍ക്കുമൊപ്പം പി.എന്‍ സുരേഷും നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. സുരേഷിനെ സുകുമാരന്‍ നായര്‍ തന്റെ പിന്‍ഗാമിയായി കൊണ്ടുവരാന്‍ നീക്കം നടത്തുന്നുവെന്നും സുകുമാരന്‍ നായരെ എതിര്‍ക്കുന്ന വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് രാജി.

മറ്റ് കോണ്‍ഗ്രസ് നേതാക്കളെ തഴഞ്ഞ് മന്നം ജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായി ശശി തരൂരിനെയാണ് ഇത്തവണ ക്ഷണിച്ചത്. തരൂരിനെ മുമ്പ് ഡല്‍ഹി നായര്‍ എന്നി വിളിച്ച് ആക്ഷേപിച്ചതിന് ക്ഷമാപണം നടത്തിയ സുകുമാരന്‍ നായര്‍, തരൂര്‍ വിശ്വ പൗരനാണെന്നും കേരള പുത്രനാണെന്നും അഭിപ്രായപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.