അടിമാലി: അടിമാലിയിൽ വഴിയിൽ കിടന്നു കിട്ടിയ മദ്യം കഴിച്ച മൂന്നു യുവാക്കളെ ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീരിത്തോട് മടപറമ്പിൽ മനു (28), അടിമാലി പടായാട്ടിൽ കുഞ്ഞുമോൻ (40), അടിമാലി പുത്തൻപറമ്പിൽ അനു (38) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
ഞായറാഴ്ച രാവിലെയാണ് മനുവിന് വഴിയിൽ കിടന്നു മദ്യകുപ്പി കിട്ടിയത്. ഇത് സുഹൃത്തുക്കളായ അനു, കുഞ്ഞുമോൻ എന്നിവർക്കൊപ്പമിരുന്ന് മദ്യപിച്ചു. ഇതേ തുടർന്ന് മൂവർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.
രക്തം ശർദ്ദിച്ച മനുവിനെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നിട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാൾ ഐസിയുവിലാണ്. കുഞ്ഞുമോനെയും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചികിത്സ തേടിയെങ്കിലും വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാതിരുന്ന അനു ആശുപത്രി വിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.