റിയാദ്: അജിത് കുമാർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തുനിവ് ചിത്രത്തിന് സൗദി അറേബ്യയില്‍ നിരോധനം. പൊങ്കല്‍ റിലീസായി ചിത്രം ജനുവരി 11 നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിൽ ട്രാന്‍സ്ജെന്‍റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉള്ളതിനാലാണ് ചിത്രത്തിന് സൗദി അറേബ്യയില്‍ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും ചിത്രത്തിന് വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. നിലവിൽ സൗദി അറേബിയയിൽ മാത്രമാണ് ചിത്രത്തിന്‍റെ സെൻസറിങ് പൂർത്തിയായിട്ടുള്ളത്. സെൻസറിംഗ് പൂർത്തിയായതിന് ശേഷം മാത്രമേ ഏതൊക്കെ ഗൾഫ് രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിയുമെന്ന് അറിയാൻ കഴിയൂവെന്നാണ് സൂചന. എച്ച് വിനോദാണ് തുനിവിന്‍റെ സംവിധായകന്‍. മഞ്‍ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.