മലയാളി യുവാവ് സലാലയില്‍ ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു

മലയാളി യുവാവ് സലാലയില്‍ ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു

സലാല: മലയാളി യുവാവ് സലാലയിലെ താമസ സ്ഥലത്ത് ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു. കോട്ടയം ഇരവിചിറ പാറപ്പുറത്ത് വര്‍ഗീസിന്റെ മകന്‍ സിജോ വര്‍ഗീസ് (39) ആണ് മരിച്ചത്.

കുട്ടികളുടെ മുടി വെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു അപകടം. താഴെ വീണ സോപ്പ് ഫ്‌ളാറ്റിന്റെ മുകളിലേക്ക് എറിഞ്ഞ് കൊടുക്കുന്നതിനിടെ പിടിക്കാന്‍ ശ്രമിച്ച സിജോ വഴുതി വീഴുകയായിരുന്നു.

ഔഖത്ത് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിക്ക് എതിര്‍വശത്ത് താമസിച്ചിരുന്ന സിജോ ആറ് വര്‍ഷത്തോളമായി സലാലയിലെ ഗ്രാന്റ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു.

സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന നീതുമാണ് ഭാര്യ. മക്കള്‍: ഡാന്‍ വര്‍ഗീസ് സിജോ, ഡെറിക്, ജൂസെഫ്. മാതാവ്: മറിയാമ്മ വര്‍ഗീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.