ദുബായില്‍ വാടക കൂടി, വ‍ർദ്ധനവ് 26.9 ശതമാനമെന്ന് സർവ്വെ റിപ്പോർട്ട്

ദുബായില്‍ വാടക കൂടി, വ‍ർദ്ധനവ് 26.9 ശതമാനമെന്ന് സർവ്വെ റിപ്പോർട്ട്

ദുബായ്: 2022 ല്‍ ദുബായില്‍ വാടകയില്‍ 26.9 ശതമാനം വർദ്ധനവുണ്ടായെന്ന് സർവ്വെ റിപ്പോർട്ട്. സിബിആർഇ ദുബായ് റെസിഡന്‍ഷ്യല്‍ മാർക്കറ്റ് സ്നാപ് ഷോട്ടിന്‍റെ റിപ്പോർട്ട് പ്രകാരം 2022 ഡിസംബർ വരെ ശരാശരി വാർഷിക അപ്പാർട്ട്‌മെന്‍റ് വാടക 95,168 ദിർഹവും വില്ലകളുടെ വാടക 2,82,150 ദിർഹവുമാണ്. അതായത്, ഈ കാലയളവില്‍ അപാ‍ർ‍ട്മെന്‍റ് വാടക 27.1 ശതമാനവും വില്ല വാടക 24.9 ശതമാനവും വർദ്ധിച്ചുവെന്നാണ് കണക്ക്.

പാം ജുമൈറയാണ് വാടക കണക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇന്‍റർനാഷണല്‍ സിറ്റിയാണ് വാടകകണക്ക് ശരാശരിയില്‍ കുറവ് രേഖപ്പെടുത്തുന്നത്. 2022 ഡിസംബറിൽ ദുബായിലെ മൊത്തം ഇടപാടുകളുടെ എണ്ണം 8,662 ആയി. മുന്‍ വർഷത്തേക്കാള്‍ 63 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ൽ മൊത്തം 90,881 റെസിഡൻഷ്യൽ ഇടപാടുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 2022 ഡിസംബർ വരെ ശരാശരി പ്രോപ്പർട്ടി വിലകൾ 9.5 ശതമാനം വർദ്ധിച്ചു. അപ്പാർട്ട്‌മെന്‍റ് നിരക്കുകൾ 9 ശതമാനവും വില്ലകളുടെ നിരക്ക് 12.8 ശതമാനവുമാണ് വർദ്ധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.