കരുനാഗപ്പള്ളി ലഹരിക്കടത്ത്: പ്രതികള്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍; കണ്ണടച്ച് പാര്‍ട്ടി നേതൃത്വം

  കരുനാഗപ്പള്ളി ലഹരിക്കടത്ത്: പ്രതികള്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍; കണ്ണടച്ച് പാര്‍ട്ടി നേതൃത്വം

ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന ലഹരിവേട്ടയിലെ പ്രതികള്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി ഇജാസ് ഇക്ബാല്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന വിവരം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു പ്രതി സജാദ് ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയാണെന്ന് വ്യക്തമായിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ ലഹരി ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരം മിതി അധ്യക്ഷനും സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംവഗവുമായ ഷാനവാസിന്റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്.

മുഖ്യപ്രതി ഇജാസ് ഇക്ബാല്‍ സിപിഎം സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. മറ്റൊരു പ്രതിയായ സജാദ് ഡിവൈഎഫ്‌ഐ വലിയമരം യൂണിറ്റ് സെക്രട്ടറിയും ആലിശേരി മേഖലാ ഭാരവാഹിയുമാണ്.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട ആളുകള്‍ പാര്‍ട്ടിയിലുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പ്രതികരിച്ചിരുന്നു. ഇജാസിന് പാര്‍ട്ടി ബന്ധമുള്ള കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികളുടെ പാര്‍ട്ടി ബന്ധം പുറത്തു വന്നിട്ടും ഇതുവരെ സിപിഎം നടപടിയെടുത്തിട്ടില്ല.

കൗണ്‍സിലര്‍ ഷാനവാസിന്റെ പിറന്നാള്‍ ആഘോഷത്തില്‍ ഇജാസ് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനിയെ പുറത്തുവന്നു. പരിപാടിയില്‍ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ തന്റെ വാഹനം വാടകയ്ക്ക് നല്‍കിയതാണെന്നും ലഹരിക്കടത്ത് പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ഷാനവാസ് വ്യക്തമാക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.