സുരക്ഷിതമായ യാത്രയ്ക്ക് അനധികൃതടാക്സികള്‍ ഒഴിവാക്കണം

സുരക്ഷിതമായ യാത്രയ്ക്ക് അനധികൃതടാക്സികള്‍ ഒഴിവാക്കണം

അബുദബി: സുരക്ഷിതമായ യാത്രയ്ക്ക് പൊതുഗതാഗതോ സ്വന്തം വാഹനമോ ഉപയോഗിക്കണമെന്ന് അധികൃതർ. അനധികൃത ടാക്സികളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. യാത്രയ്ക്ക് സ്വന്തം വാഹനമില്ലെങ്കില്‍ ടാക്സി, ബസ്, ഷട്ടില്‍ സേവനങ്ങള്‍,സിറ്റി ബസ് സർവ്വീസ് തുടങ്ങിയവ ഉപയോഗപ്പെടുത്താം. വിമാനത്താവളങ്ങളിലേക്കും ജോ​ലി​സ്ഥ​ല ങ്ങളിലേക്കുമൊക്കെ എ​ത്തി​ച്ചേ​രാ​ന്‍ അ​ന​ധി​കൃ​ത ടാ​ക്സിയെ ആശ്രയിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.

അനധികൃതമായി ടാക്സി സർവ്വീസ് നടത്തുന്നവർക്ക് 3000 ദിർഹമാണ് പിഴ. ഇ​തി​നു​പു​റ​മേ വാ​ഹ​നം 30 ദി​വ​സ​ത്തേ​ക്ക് ക​ണ്ടു​കെ​ട്ടു​ക​യും ലൈ​സ​ന്‍സി​ല്‍ 24 ബ്ലാ​ക്ക് പോ​യ​ന്‍റ്​ ചു​മ​ത്തു​ക​യും ചെ​യ്യുമെന്നും അബുദബി പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനധികൃത ടാക്സിയുമായി സഹകരിക്കുന്നതുമൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുളള പ്രവർത്തനങ്ങളും അബുദബി പോലീസ് നടത്തുന്നുണ്ട്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​ക​രു​തെ​ന്ന് സ്വ​കാ​ര്യ വാ​ഹ​ന ഡ്രൈ​വ​ര്‍മാ​രോ​ട് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.