ദുബായ്: രാജ്യത്ത് സന്ദർശക വിസയിലുളളവർക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനോ പുതുക്കാനോ സാധിക്കില്ലെന്ന് വ്യക്താക്കി റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. താമസവിസയിലുണ്ടായിരുന്ന വ്യക്തി നാട്ടിലേക്ക് മടങ്ങി തിരിച്ച് സന്ദർശക വിസയിലെത്തിയാലും ആ സമയത്ത് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനാവില്ല. എന്നാല്‍ വീണ്ടും താമസ വിസയിലേക്ക് മാറിയാല്‍ ലൈസന്‍സ് പുതുക്കാം. മറ്റ് എമിറേറ്റുകളിലെ വിസയാണെങ്കിലും ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനാകും. അതേസമയം മറ്റ് എമിറേറ്റുകളുടെ ഡ്രൈവിംഗ് ലൈസന്‍സ് ദുബായില്‍ പുതുക്കാനാവില്ല.
24 ബ്ലാക്ക് പോയിന്‍റ് കിട്ടിയതിന് ശേഷം ലൈസന്‍സ് യുഎഇ റദ്ദാക്കുകയോ സസ്പെന്‍റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അപേക്ഷകന്‍ ഇവാലുവേഷന്‍ പരീക്ഷയ്ക്കായി എന്‍ ഒ സി നല്‍കണം. നിലവില്‍ സ്വദേശികള്‍ക്ക് 10 വർഷത്തെ കാലാവധിയിലാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്.
പ്രവാസികളാണെങ്കില്‍ 5 വർഷമാണ് കാലാവധി. ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം. രേഖകള്‍ നല്‍കിയാല്‍ 3 മുതല്‍ 5 മിനിറ്റിനുളളില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.