ദുബായ്: അല്‍ സഫ മെട്രോ സ്റ്റേഷന്‍ ഓണ്‍ പാസീവ് മെട്രോ സ്റ്റേഷനെന്ന് പേരുമാറ്റുന്നു. ദുബായ് മെട്രോയുടെ റെഡ് ലൈനില്‍ ഷെയ്ഖ് സായിദ് റോഡിലാണ് അല്‍ സഫ മെട്രോ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിലെ മുന്‍നിര കമ്പനിയായ ഓണ്‍പാസീവ് 10 വർഷത്തേക്കാണ് സ്റ്റേഷന്‍റെ പേര് സ്വന്തമാക്കിയിട്ടുളളത്.
അന്താരാഷ്‌ട്ര നിക്ഷേപങ്ങളെ ആകർഷിക്കുകയും, തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകരെ പിന്തുണയ്ക്കുകയും ചെയ്യുന്ന നഗരമാണ് ദുബായ്, അതിന്‍റെ ഏറ്റവും പ്രത്യക്ഷ ഉദാഹരണമാണ് മെട്രോ സ്റ്റേഷനുകളുടെ പേരുകളെന്ന് ആർടിഎ റെയിൽ ഏജൻസി സിഇഒ അബ്ദുൾ മൊഹ്‌സെൻ ഇബ്രാഹിം കൽബത്ത് പറഞ്ഞു.
ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി നടപടികളിലൊന്നാണ് ഇതെന്ന് ഓൺപാസീവ് സ്ഥാപകനും സിഇഒയുമായ അഷ്‌റഫ് മുഫാരെ അഭിപ്രായപ്പെട്ടു.ഓരോ മെട്രോ ട്രെയിനും സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പും എത്തുമ്പോഴും ഓണ്‍ ബോർഡ് - ഓഡിയോ അറിയിപ്പുകള്‍ക്കൊപ്പം സ്‌മാർട്ട് സിസ്റ്റങ്ങളിലും ആർടിഎയുടെ പൊതുഗതാഗത ആപ്പുകളിലും മെട്രോ സ്റ്റേഷന്‍റെ പേര് പ്രദർശിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.