നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലുക: കെ.സി.വൈ.എം കല്ലോടി മേഖല

നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലുക: കെ.സി.വൈ.എം കല്ലോടി മേഖല

മാനന്തവാടി: പുതുശ്ശേരിയിൽ ഇന്ന് (ജനുവരി 12) രാവിലെ വീടിന് സമീപം വച്ച് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തോമസ് (സാലു 50) മരണപ്പെട്ടത് തികച്ചും വേദനാജനകമാണ് കെ.സി.വൈ.എം കല്ലോടി മേഖല. കടുവയുടെ ഇറക്കവും ആക്രമണങ്ങളും ഈ പ്രദേശത്തെ ഭീതിയിൽ ആഴ്ത്തുകയാണ്. 

ജോലിക്ക് പോകുന്നവരും, സ്കൂളുകളിൽ പോയി വരുന്നവരുമായി ഒട്ടനവധി ജനങ്ങളുള്ള ഈ പ്രദേശത്തുനിന്നും വീണ്ടും ഒരു മനുഷ്യജീവൻ കൂടി കടുവയ്ക്ക് ഭോജനമായി മാറാതിരിക്കാൻ, ഒരു ജീവൻ മരണത്തിലേക്ക് പറഞ്ഞ് വിട്ട നരഭോജിയായ കടുവയെ വെടിവച്ച് കൊല്ലണമെന്ന് കെ.സി.വൈ.എം കല്ലോടി മേഖല പ്രസിഡന്റ്‌ ലിബിൻ മേപ്പുറത്ത് ആവശ്യപ്പെട്ടു. 

കെണി വച്ചും കൂട് സ്ഥാപിച്ചും കടുവയെ പിടിച്ച്, അടുത്ത സ്ഥലത്ത് ഇറക്കി വിടുന്ന സർക്കാർ നടപടി വീണ്ടും നരഭോജികളായ കടുവകളെ വളർത്തുന്നത്തിനാണെന്നും, ഈ പ്രക്രിയ തുടരുകയാണെങ്കിൽ കഠിനമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കെ.സി.വൈ.എം കല്ലോടി മേഖല ആഹ്വാനം ചെയ്തു.

മേഖലാ വൈസ് പ്രസിഡന്റ്‌ സാനിയ, സെക്രട്ടറി അൽഫോൻസാ, ജോയിൻ സെക്രട്ടറി അജിത്ത്, കോഡിനേറ്റർ നോബിൾ, ട്രഷറർ നവീന, ഡയറക്ടർ ഫാ ആന്റോ ചിറയിൽപറമ്പിൽ, ആനിമേറ്റർ സി നിർമല എസ് ച്ച് എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.