അസീറിയന്‍ പാത്രിയാര്‍ക്കീസ് ആവാ തൃതീയന്‍ കാതോലിക്കോസ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു

അസീറിയന്‍ പാത്രിയാര്‍ക്കീസ്  ആവാ തൃതീയന്‍ കാതോലിക്കോസ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു

കൊച്ചി: അസീറിയന്‍ ഈസ്റ്റ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ആവാ തൃതീയന്‍ കാതോലിക്കോസ് പാത്രിയാര്‍ക്കീസ് സീറോ മലബാര്‍ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സന്ദര്‍ശനം നടത്തി.

സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും മറ്റു സിനഡ് പിതാക്കന്മാരും കൂരിയാ അംഗങ്ങളും ചേര്‍ന്ന് പാത്രിയാര്‍ക്കീസിന് സ്വീകരണം നല്‍കി. പുതുതായി അഭിഷിക്തനായ അസീറിയന്‍ ഈസ്റ്റ് സഭയുടെ ഇന്ത്യന്‍ മെത്രാപ്പോലീത്ത മാര്‍ ഔഗിന്‍ കുര്യാക്കോസും സഭയുടെ മറ്റു മെത്രാപ്പോലീത്താമാരും സഭാ
ട്രസ്റ്റിമാരും മാര്‍ ആവായോടൊപ്പം സന്നിഹിതരായിരുന്നു.

മാര്‍ ആവായുടെ സന്ദര്‍ശനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് നന്ദി അറിയിക്കുകയും സഭയുടെ സ്‌നേഹോപഹാരമായി മാര്‍ തോമാശ്ലീഹായുടെ ഐക്കണ്‍ നല്‍കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.