എറണാകുളം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, പരമ ഭട്ടാര കേന്ദ്രീയ വിദ്യാലയം, വടയമ്പാടി എറണാകുളവും സംയുക്തമായി ഇന്ത്യയുടെ ഭരണഘടനയെ കുറിച്ച് വെബിനാർ സംഘടിപ്പിച്ചു. ഇന്ന് നടന്ന വെബിനാറിൽ റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ, കേരള ലക്ഷദ്വീപ് മേഘല ജോയിൻ്റ് ഡയറക്ടർ ഡോ.നീതു സോന മുഖ്യ പ്രഭാഷണം നടത്തി.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് രാജ്യത്തിൻ്റെ വികസനത്തിനായി മുന്നേറുന്നതിനു് നാം ഓരോരുത്തരും പങ്കാളികളാകണമെന്ന് ഡോ. നീതു പറഞ്ഞു. അഡ്വ.ലിജിത്ത്.റ്റി.കോട്ടയ്ക്കൽ ക്ലാസ്സ് നയിച്ചു. ധർമ്മത്തെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നതെന്നും, ഭരണഘടനെയെ കുറിച്ച് എല്ലാ ഭാരതീയരും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ഓരോ അനുഛേദങ്ങളെ കുറിച്ചും ക്ലാസ്സിൽ വിശദമായി പ്രതിപാദിച്ചു. ഓരോ പൗരന്മാരും ഭരണഘടന സംരക്ഷിക്കണമെന്നും അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു സ്കൂൾ പ്രിൻസിപ്പൽ ശ്രീ. മനോജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ ആമുഖ പ്രഭാഷണം നടത്തി. 100 ഓളം പേർ വെബിനാറിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.