വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; ബന്ധു അറസ്റ്റില്‍

വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; ബന്ധു അറസ്റ്റില്‍

ഇടുക്കി: വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷ് അറസ്റ്റില്‍. ഒപ്പമുണ്ടായിരുന്ന മനോജിനെ കൊല്ലാനാണ് ലക്ഷ്യമിട്ടതെന്നും സുധീഷ് പൊലീസിനോട് പറഞ്ഞു.

ബീവറേജില്‍ നിന്നും മദ്യം വാങ്ങി വിഷം കലര്‍ത്തിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മദ്യം കൊണ്ടുപോയി കൊടുത്തത് സുധീഷ് തന്നെയാണ്. സംശയത്തെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്.

ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്‌സരകുന്നില്‍ നിന്നും വീണ് കിട്ടിയ മദ്യം അനില്‍ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവര്‍ ചേര്‍ന്ന് കുടിച്ചതും പിന്നീട് അവശനിലയിലായതും. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ചികിത്സയിലിരിക്കെ ജനുവരി 12 നാണ് അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്‍ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

വഴിയില്‍ കിടന്ന് ലഭിച്ചെന്ന് പറഞ്ഞ് സുധീഷാണ് മദ്യം മദ്യം നല്‍കിയതെന്ന് ചികിത്സയിലുള്ളവര്‍ പൊലീസ് മൊഴി നല്‍കിയിരുന്നു. കത്തിച്ച നിലയില്‍ മദ്യക്കുപ്പിയും പൊലീസ് പിന്നീട് കണ്ടെടുത്തുകയും ചെയ്തു. സംഭവം കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.