വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ചു

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. പാതായ്ക്കര സ്‌കൂള്‍ പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂര്‍ (19) ആണ് മരിച്ചത്.

മൂര്‍ക്കനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് ഫാത്തിമ മരണപ്പെട്ടത്. ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്നലെ രാത്രി എഴോടയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇഎംഎസ് ആശുപത്രി മോര്‍ച്ചറിയില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.