നാഗ്പൂര്‍: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്ക് വധ ഭീഷണി. നാഗ്പൂരിലെ ഓഫീസിലെ ഫോണിലേക്കാണ് രണ്ട് തവണ ഭീഷണി സന്ദേശം എത്തിയത്.
ഇന്ന് രാവിലെ 11.30നും 11.40നും ഇടയിലാണ് ഫോണ്‍കോളുകള്‍ വന്നത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍പെട്ട ആളാണെന്നും 100 കോടി രൂപ നല്‍കിയില്ലെങ്കില്‍ മന്ത്രിയെ വധിക്കുമെന്നുമായിരുന്നു സന്ദേശം.
ഓഫീസിലെ ജീവനക്കാര്‍ വിവരം അറിയിച്ചതിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നാലെ മന്ത്രിയുടെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.