ഗഡ്കരിക്ക് വധഭീഷണി സന്ദേശം എത്തിയത് കര്‍ണാടകയിലെ ജയിലില്‍ നിന്ന്; കുപ്രസിദ്ധ ഗുണ്ടയുടെ ഡയറി കണ്ടെടുത്തു

ഗഡ്കരിക്ക് വധഭീഷണി സന്ദേശം എത്തിയത് കര്‍ണാടകയിലെ ജയിലില്‍ നിന്ന്; കുപ്രസിദ്ധ ഗുണ്ടയുടെ ഡയറി കണ്ടെടുത്തു

ബംഗളൂരു: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി സന്ദേശം എത്തിയത് കര്‍ണാടകയിലെ ജയിലില്‍ നിന്നെന്ന് കണ്ടെത്തി. കര്‍ണാടകയിലെ ബെലഗാവി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് പൊലീസ് കണ്ടെത്തില്‍.

ജയിലില്‍ നിന്നും അനധികൃത ഫോണ്‍ ഉപയോഗിച്ച് ഭീഷണി സന്ദേശം അയക്കുകയായിരുന്നു. ഇയാളെ വിട്ടു നല്‍കാന്‍ നാഗ്പൂര്‍ പൊലീസ് കര്‍ണാടകയോട് ആവശ്യപ്പെട്ടു. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ഫോണ്‍ കോള്‍ ഭീഷണി സന്ദേശം എത്തിയത്. രണ്ടു തവണയാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്.

100 കോടി രൂപ നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നായിരുന്നു ഭീഷണി. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നല്‍കിയില്ലെങ്കില്‍ ഗഡ്കരിയെ വധിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഗഡ്കരിയുടെ ഓഫീസ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പ്രതിയില്‍ നിന്ന് ഡയറി കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗഡ്കരിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.